ബീജിംഗ്- തകര്‍ന്ന ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 132 യാത്രക്കാരും ജീവനക്കാരും മരിച്ചതായി ശനിയാഴ്ച വൈകി സ്ഥിരീകരിച്ചു.
തിങ്കളാഴ്ച തെക്കുപടിഞ്ഞാറന്‍ നഗരമായ കുന്‍മിങ്ങില്‍ നിന്ന് തുറമുഖ നഗരമായ ഗ്വാങ്ഷൂവിലേക്ക് യാത്ര ചെയ്യവേ, ഗുവാങ്സി മേഖലയിലെ കനത്ത വനപ്രദേശത്ത് വിമാനം തകര്‍ന്നുവീഴുകയായിരുന്നു.
രക്ഷപ്പെട്ടവരെ കണ്ടെത്തുമെന്ന പ്രതീക്ഷ കുറവായിരുന്നു. ശനിയാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് ചൈന (സി.എ.എ.സി) ഡെപ്യൂട്ടി ഡയറക്ടര്‍ ഹു ഷെന്‍ജിയാങ്, അപകടസ്ഥലത്ത് ജീവന്റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും 123 യാത്രക്കാരും 9 ജീവനക്കാരും കൊല്ലപ്പെട്ടതായും അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന 120 പേരുടെ ഡി.എന്‍.എ തിരിച്ചറിഞ്ഞതായി തിരച്ചില്‍ സംഘം നേരത്തെ പറഞ്ഞിരുന്നു.