ഉരുക്കുകൊണ്ട് റോഡ് നിര്‍മിക്കാം, ഗുജറാത്തില്‍ പുതിയ പരീക്ഷണം

ന്യൂദല്‍ഹി- രാജ്യത്തെ വ്യവസായശാലകളില്‍ ഉരുക്ക് മാലിന്യം റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഗുജറാത്തില്‍ നടപ്പാക്കുന്നു.
ഗവേഷണത്തിന്റെ ഭാഗമായുള്ള ആദ്യ പദ്ധതിക്ക് കീഴില്‍ ഗുജറാത്തിലെ സൂറത്ത് നഗരമായ ഹാസിറ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉരുക്ക് മാലിന്യം കൊണ്ട് നിര്‍മ്മിച്ച റോഡ് ഉയര്‍ന്നു.

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്‌ഐആര്‍), സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (സിആര്‍ആര്‍ഐ) സ്റ്റീല്‍ ആന്‍ഡ് പോളിസി കമ്മീഷന്‍, നിതി ആയോഗ് എന്നിവയുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ വേസ്റ്റ് ടു വെല്‍ത്ത് ആന്റ് ക്ലീന്‍ ഇന്ത്യ ക്യാമ്പെയ്നും ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നു.

 

Latest News