Sorry, you need to enable JavaScript to visit this website.

സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറ് മാസം കൂടി തുടരാന്‍ കേന്ദ്രം

ന്യൂദല്‍ഹി- കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി തുടരും. ആറ് മാസത്തേക്ക്കൂടി ദീര്‍ഘിപ്പിക്കാന്‍  കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. മാര്‍ച്ച് 31 ന് പദ്ധതിയുടെ കാലാവധി തീരാനിരിക്കെയാണ് തീരുമാനം.

ലോക്ഡൗണിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പേരില്‍ 2020 മാര്‍ച്ചില്‍ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആരംഭിച്ചത്. പദ്ധതി പിന്നീട് 2022 മാര്‍ച്ച് വരെ നീട്ടുകയായിരുന്നു. ഈ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് 2022 സെപ്റ്റംബര്‍ വരെ പദ്ധതി നീട്ടുന്നത്.
മുന്‍ഗണനാ വിഭാഗങ്ങളില്‍പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം വീതമാണ് പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയിലൂടെ നല്‍കുന്നത്. 26000 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.

 

Latest News