ഒഡീഷ നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെഡിക്ക് മിന്നും ജയം

ഭുവനേശ്വര്‍- ഒഡീഷയില്‍ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജു ജനതാ ദളിന് (ബിജെഡി) മിന്നും ജയം. മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളിലും 76 നഗരസഭകളിലും പാര്‍ട്ടി ഭരണം ഉറപ്പിച്ചു. ബിജെപിക്ക് 16 നഗരസഭകളിലും കോണ്‍ഗ്രസിന് ഏഴു നഗരസഭകളിലും സ്വതന്ത്രര്‍ക്ക് ഒമ്പതിടത്തും മാത്രമാണ് ജയിക്കാനായത്. ഭുവനേശ്വര്‍, കട്ടക്, ബെര്‍ഹാംപൂര്‍ കോര്‍പറേഷനുകളില്‍ ബിജെഡിയുടെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. മയുര്‍ഭഞ്ച് ജില്ലയിലെ മുനിസിപാലിറ്റി/ നോട്ടിഫൈഡ് ഏരിയ കൗണ്‍സില്‍ ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പിലും മൂന്ന് സീറ്റുമായി ബിജെഡി മുന്നിലെത്തി.

മാര്‍ച്ച് 24ന് നടന്ന വോട്ടെടുപ്പില്‍ 65 ശതമാനമായിരുന്നു പോളിങ്. 40.55 ലക്ഷം പേര്‍ വോട്ടു രേഖപ്പെടുത്തി. 6,411 സ്ഥാനാര്‍ത്ഥികളാണ് മേയര്‍, ചെയര്‍പേഴ്‌സന്‍ പദവികളിലേക്ക് മത്സരിച്ചത്. കൗണ്‍സിലര്‍, കോര്‍പേററ്റര്‍ പദവികളിലേക്ക് 5842 പേരും മത്സരിച്ചു.
 

Latest News