ഉത്സവത്തിരക്കില്‍ കുളത്തില്‍ വീണത് ആരുമറിഞ്ഞില്ല, മുങ്ങിമരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു

കൊല്ലം -ശാസ്താംകോട്ട പോരുവഴി പെരുവിരുത്തി മലനട ഉത്സവ സ്ഥലത്തിന് സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. പോരുവഴി ഇടക്കാട് അമ്പാടിയില്‍ സുനിലിന്റെ മകന്‍ അശ്വിന്‍ (16),  അജി ഭവനത്ത് വിഘ്‌നേഷ്(17) എന്നിവരാണ് മരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി യൂണിയന്‍ നടത്തുന്ന സിവില്‍ സര്‍വീസ് കോച്ചിംഗ് ക്‌ളാസില്‍ പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ഉത്സവത്തിനെത്തിയത്. ഉത്സവം നടക്കുന്ന മലനടക്കു ചേര്‍ന്ന ഏലായിലെ കുളത്തിലാണ് യുവാക്കള്‍ വീണു മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. ഉത്സവ ബഹളത്തില്‍ ആരും ശ്രദ്ധിക്കാതെ പോയതിനാല്‍ യുവാക്കള്‍ കുളത്തില്‍ വീണ വിവരം വൈകിയാണ് ശ്രദ്ധയില്‍പെട്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

 

Latest News