ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛനും മക്കളും പിടിയില്‍

കൊല്ലം- ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും മക്കളും പോലീസ് പിടിയിലായി. തൃക്കടവൂര്‍ കുരീപ്പുഴ കൊച്ചാലുംമ്മൂട് സ്‌ക്കൂളിന് സമീപം അലോണ ഭവനില്‍ ബെന്നി (44), ശക്തികുളങ്ങര പുത്തന്‍തുരുത്തണി ഭവനം വീട്ടില്‍ നിന്നും കുരീപ്പുഴ ആയിരവില്ലന്‍ ക്ഷേത്രത്തിന് പിറക് വശം കാട്ടുവിള പടിഞ്ഞാറ്റതില്‍ വാടകക്ക് താമസിക്കുന്ന ജിജോ (39, അനില്‍), ജോസഫ് (70, ഔസേഫ്) എന്നിവരാണ് പിടിയിലായത്. പിണങ്ങിത്താമസിക്കുന്ന ഭാര്യയുടെ വീട്ടിലെത്തി ബെന്നി സംസാരിക്കുന്നതിനിടെ ബെന്നിയെ വിലക്കിയ ഭാര്യയുടെ ബന്ധുവായ സെബിന്‍ സെറാഫിനാണ് കുത്തേറ്റത്. ഇയാള്‍ ആയിരവില്ലന്‍ ക്ഷേത്രത്തിന് സമീപം റോഡിലൂടെ സ്‌കൂട്ടറില്‍ പോയപ്പോള്‍ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സെബിന്‍ പാലത്തറ സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തുടര്‍ന്ന് പ്രതികളെ കുരീപ്പുഴനിന്നു പോലീസ് പിടികൂടുകയായിരുന്നു. ഇവരെ റിമാന്റ് ചെയ്തു.

 

Latest News