ദേശീയ പണിമുടക്ക് ദിനങ്ങളില്‍ പ്രത്യേക ക്രമീകരണമെന്ന് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം- മാര്‍ച്ച് 28, 29 തിയതികളിലായി നടക്കുന്ന പൊതുപണിമുടക്കുമായി ബന്ധപ്പട്ട് അവശ്യസര്‍വീസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സര്‍വീസുകള്‍ ക്രമീകരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതെ പോലീസ് സഹായത്തോടെയും നിര്‍ദ്ദേശപ്രകാരവും ജീവനക്കാരുടെ ലഭ്യത അനുസരിച്ചും ട്രാഫിക് ഡിമാന്റ് അനുസരിച്ചും മറ്റ് പ്രധാന റൂട്ടുകളില്‍ സര്‍വീസുകള്‍ അയക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചു. ഞായറാഴ്ച സാധാരണയില്‍ കൂടുതല്‍ സര്‍വീസുകള്‍ അയക്കുന്നതും പണിമുടക്ക് കഴിഞ്ഞ് മാര്‍ച്ച് 30 ബുധനാഴ്ച പരമാവധി സര്‍വീസുകളും അഡീഷണല്‍ സര്‍വീസുകളും ആവശ്യാനുസരണം അയക്കുന്നതും യാത്രക്കാര്‍ക്ക് പരമാവധി യാത്രാസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ട ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ.സ്.ആര്‍.ടി.സി വ്യക്തമാക്കി.

 

Latest News