Sorry, you need to enable JavaScript to visit this website.

വിദേശത്തുപോകുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ഇന്ത്യ ആലോചിക്കുന്നു

ന്യൂദല്‍ഹി- ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ സാധ്യത. വിദ്യാഭ്യാസം, തൊഴില്‍, കായികം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകുന്നവര്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഇന്ത്യ വിടുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്വകാര്യ വാക്സിനേഷന്‍ സെന്ററുകളില്‍നിന്ന് വാക്സിനെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളുടേയും മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. പലയിടത്തും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധവുമാണ്. ഈ സാഹചര്യം പരിഗണിച്ചാണ് അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കരുതല്‍ ഡോസ് നല്‍കുന്ന കാര്യം ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക നിര്‍ദേശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഞായറാഴ്ച മുതല്‍ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് പുനരാംരഭിക്കുന്ന സാഹചര്യത്തില്‍ തീരുമാനം പെട്ടെന്നുണ്ടാകുമെന്നാണ് സൂചന.

നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പൂര്‍ത്തിയാകുമ്പോഴാണ് ബൂസ്റ്റര്‍ ഡോസ് ലഭിക്കുക.

 

Latest News