Sorry, you need to enable JavaScript to visit this website.

മൂന്നുവയസ്സുകാരന്റെ മുന്നില്‍ യുവതിയെ ബലാത്സംഗം ചെയ്തു, രണ്ട് പേരെ തിരയുന്നു

ഭോപാല്‍- മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ മൂന്നു വയസ്സുകാരനായ മകനെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വിക്രം (28), കൃഷ്ണ ശര്‍മ (30) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.

മെഹ്ഗാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതികള്‍ പരാതിക്കാരിയുടെ മൂന്ന് വയസ്സുള്ള മകനെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര സിംഗ് ചൗഹാന്‍ പറഞ്ഞു. ഒളിവില്‍ കഴിയുന്ന പ്രതികളെ ഉടന്‍ പിടകൂടുമന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News