സില്‍വര്‍ ലൈന്‍ സര്‍വേ വിഷയം തിങ്കളാഴ്ച സുപ്രീകോടതിയില്‍

ന്യൂദല്‍ഹി- കേരളത്തില്‍ വന്‍ കോളിളക്കമായി മാറിയ സില്‍വര്‍ ലൈന്‍ സര്‍വേ വിഷയം തിങ്കളാഴ്ച സുപ്രീകോടതിയില്‍. സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത ഹരജി ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം. ആലുവ സ്വദേശി സുനില്‍ ജെ. അറകാലനാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വേ നടത്താമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട്. പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കിയത് എങ്ങനെയെന്ന് അറിയിക്കണമെന്ന സിംഗിള്‍ ബെഞ്ച് നിര്‍ദേശവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍, ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് സര്‍വേ നടപടികള്‍ മുന്നേറുന്നതെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സുനില്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക ചെലവ് അടക്കം ഘടകങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ പദ്ധതിക്ക് അന്തിമാനുമതി നല്‍കുകയുള്ളുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

 

 

Latest News