അരാംകോ: തീ അണക്കല്‍ തുടരുന്നു

ജിദ്ദ- നഗരത്തിന്റെ വടക്ക്  കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അരാംകോയുടെ പെട്രോളിയം ഉല്‍പന്ന വിതരണ സ്റ്റേഷന്‍ ലക്ഷ്യമാക്കി ഹൂത്തികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ അഗ്നിബാധ തുടരുന്നു. തീ അണക്കാന്‍ സിവില്‍ ഡിഫന്‍സും അരാംകോയും സജീവമായി രംഗത്തുണ്ട്. ഇപ്പോഴും പ്രദേശത്ത് നിന്ന് പുകയുയരുന്നുണ്ട്.
ഒന്നാം ടാങ്കിലെ തീ ഉച്ചയോടെയാണ് അണച്ചത്. രണ്ടാം ടാങ്കിലെ തീ അണക്കല്‍ തുടരുകയാണ്. അമ്പതിലധികം സിവില്‍ ഡിഫന്‍സ് യൂണിറ്റുകളാണ് തീ അണക്കാന്‍ രംഗത്തുള്ളത്. തീ ഉടന്‍ അണക്കാനാകുമെന്നാണ് പ്രതീക്ഷ.
വെളളിയാഴ്ച 5.25നാണ് പെട്രോളിയം ഉല്‍പന്ന വിതരണ സ്റ്റേഷന്‍ ലക്ഷ്യമാക്കി ഹൂത്തികളുടെ മിസൈലാക്രമണമുണ്ടായത്. സംഭവത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചു. ഹൂത്തികളുടെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നലെ സഖ്യസേനയുടെ ആക്രമണമുണ്ടായി.

 

 

Latest News