റിയാദ് സീസണ്‍: നവാല്‍ പാടി തീര്‍ത്തു; സംഗീത കച്ചേരികള്‍ സമാപിച്ചു

റിയാദ് - റിയാദ് സീസണ്‍ രണ്ടിന്റെ സംഗീത കച്ചേരി പരിപാടികള്‍ സമാപിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിവരെ നീണ്ടുനിന്ന് കച്ചേരിയില്‍ കുവൈത്ത് നടിയും ഗായികയുമായി നവാലിന്റെ ഗാനങ്ങള്‍ക്ക് സൗദി യുവത ചുവടുവെച്ചു. റിയാദ് ബൊളേവാര്‍ഡ് സിറ്റിയില്‍ നടന്ന ചടങ്ങില്‍ അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍, അമേരിക്ക, തുര്‍ക്കി, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നുള്ള 150 ലധികം കലാകാരന്‍മാര്‍ അണിനിരന്നു. വ്യത്യസ്ത നാലു നൃത്ത ഇനങ്ങളോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
ഇന്‍ത തയ്യിബ്, തബര്‍റഅ് വൈവ യാ ഐവ തുടങ്ങിയ ഗാനങ്ങള്‍ നവാല്‍ ആലപിക്കാന്‍ തുടങ്ങിയതോടെ സദസ്സ് ഇളകി മറിഞ്ഞു. വിവിധയിടങ്ങളില്‍ സ്ഥാപിച്ച സ്‌ക്രീനുകള്‍ക്ക് മുന്നില്‍ യുവതി യുവാക്കള്‍ ആടിയും പാടിയും ആസ്വദിച്ചുകൊണ്ടിരുന്നു. സദസ്യരുടെ ഇഷ്ടത്തിനനുസരിച്ച് ഭര്‍ത്താവാണ് ഈ ഗാനങ്ങള്‍ തെരഞ്ഞെടുത്തതെന്ന് നവാല്‍ സദസ്സുമായി പങ്കുവെച്ചു.

 

 

Latest News