മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സുരക്ഷ കൂട്ടുന്നു,  ആയുധധാരികളായ 20 സി.ഐ.എസ്.എഫ് കൂടി 

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കുന്നു. ആയുധധാരികള്‍ ഉള്‍പ്പടെ 20 വ്യവസായ സേനാംഗങ്ങളെ കൂടി വിന്യസിക്കാനാണ് തീരുമാനം. റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉള്‍പ്പടെ 60 പോലീസുകാരാണ് നിലവില്‍ ക്ലിഫ് ഹൗസിന് സുരക്ഷയൊരുക്കുന്നത്. കൂടുതല്‍ സേനാ വിന്യാസം ആവശ്യമാണോയെന്ന കാര്യവും പരിഗണനയിലാണ്.
സില്‍വന്‍ ലൈനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കാവല്‍ നില്‍ക്കുമ്പോള്‍ ക്ലിഫ് ഹൗസില്‍ ബി.ജെ.പി കല്ലിട്ടുവെന്നത് പോലീസിന്റെ വീഴ്ച്ചയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ആസ്ഥാനത്ത് നിന്ന് ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ പോയിരിക്കുന്നത്.ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ മുതല്‍ ക്ലിഫ് ഹൗസ് വരെ ഏതാണ്ട് 250 മീറ്റര്‍ ദൂരമാണുള്ളത്. ഇത്രയും സ്ഥലം സി.സി ടി.വി ക്യാമറയുടെ നീരീക്ഷണത്തിലാക്കാനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
 

Latest News