പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

ഇടുക്കി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ കോളനി സ്വദേശി സിംസണ്‍ (22) ആണ് അറസ്റ്റില്‍ ആയത്. മൂന്നു വര്‍ഷമായി പെണ്‍കുട്ടിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന യുവാവ് കഴിഞ്ഞ വര്‍ഷം വീട്ടില്‍ ആരുമില്ലാതിരുന്ന തക്കം നോക്കി എത്തി പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാര്‍ സി.ഐ മനേഷ് കെ. പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

 

 

Latest News