ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ പാണക്കാട് സന്ദര്‍ശിച്ചു

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ അനുശോചനം അറിയിക്കാന്‍ എത്തിയപ്പോള്‍.

മലപ്പുറം-ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പാണക്കാട് സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച പാണക്കാട്  ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാനും കുടുംബാംഗങ്ങളെ നേരില്‍ കാണാനുമായാണ് സുരേന്ദ്രന്‍  എത്തിയത്,  

കുടുംബാംഗങ്ങളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍,റഷീദലി ശിഹാബ് തങ്ങള്‍, മുഈനലി  ശിഹാബ് തങ്ങള്‍,പി കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവിതേലത്ത്,സംസ്ഥാന സെക്രട്ടറി എ.നാഗേഷ്,മേഖലാ അധ്യക്ഷന്‍ വി.ഉണ്ണികൃഷ്ണന്‍,ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍.രശ്മില്‍ നാഥ്,ബി.രതീഷ്, മലപ്പുറം മണ്ഡലം പ്രസിഡന്റ് രാജേഷ് കോഡൂര്‍,എ.പി.ഉണ്ണി, വില്ലോടി സുന്ദരന്‍,പി.നാരായണന്‍,ഷൈജു ആനക്കയം,പി .കെ.സുധാകരന്‍ എന്നിവരും സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.

 

Latest News