സൗദിയില്‍ 99 പേര്‍ക്കു കൂടി കോവിഡ്, രണ്ട് മരണം

റിയാദ്- സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍-99. കഴിഞ്ഞ ദിവസം 198 പേര്‍ രോഗമുക്തി നേടിയതായും രണ്ടു പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ നാലു പേര്‍ അപകടനില തരണം ചെയ്തു.

നിലവില്‍ 142 പേരാണ് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.
ഇതുവരെ 6,23,88,851 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 2,61,67,138 പേര്‍ക്ക് ആദ്യ ഡോസും 2,44,60,457 പേര്‍ക്ക് രണ്ടു ഡോസും 1,17,61,256 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി. പ്രായംചെന്ന വിഭാഗത്തില്‍ പെട്ട 19,52,910 പേര്‍ക്കും  വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest News