യു. രാജീവന്‍ മാസ്റ്റര്‍ അന്തരിച്ചു 

വടകര- ഡിസിസി പ്രസിഡന്റും സഹകാരിയുമായിരുന്ന യു രാജീവന്‍ (68) അ്ന്തരിച്ചു.  അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉണി ത്രാട്ടില്‍ പരേതനായ കുഞ്ഞിരാമന്‍ നായരുടേയും ലക്ഷ്മി അമ്മയുടേയും മകനാണ് പുളിയഞ്ചേരി എസ് എല്‍ പി സ്‌കൂള്‍ അധ്യാപകനായിരുന്നു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സ്വയം വിരമിക്കുകയായിരുന്നു.കെ എസ് യു വി ലൂടെ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തിറങ്ങിയ രാജീവന്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് കമ്മറ്റികളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു.കോഴിക്കോട് ഡി സി സി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യുി എഫ് കൊയിലാണ്ടി മണ്ഡലം കണ്‍വീനര്‍, വടകര ലോകസഭാ മണ്ഡലം കണ്‍വീനര്‍ ,കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.ഭാര്യ' ഇന്ദിര വടകര (റിട്ട. അധ്യാപിക കൊല്ലം ഗവ. മാപ്പിള സ്‌കൂള്‍ പ മക്കള്‍.രജീന്ദ് (സോഫ്റ്റ വെയര്‍ പഞ്ചിനിയം ) ഡോ.ഇന്ദുജ 'സംസ്‌കാരം വൈകീട്ട് 3ന് കൊയിലാണ്ടിയില്‍
 

Latest News