മാധ്യമ പ്രവര്‍ത്തകയുടെ മരണം, ഭര്‍ത്താവിനെതിരെ കേസ്, നേരിട്ടത് ക്രൂര പീഡനമന്ന് സഹോദരന്‍

ബംഗളൂരു-  മലയാളി മാധ്യമപ്രവര്‍ത്തക ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പണത്തിന് വേണ്ടി ഭര്‍ത്താവ് അനീഷ്  ശ്രുതിയെ നിരന്തരം പീഡിപ്പിച്ചിരുന്നവെന്ന് സഹോദരന്‍ ആരോപിച്ചു.
വിവാഹത്തിന് ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ തന്നെ പീഡനം ആരംഭിച്ചിരുന്നെങ്കിലും വീട്ടുകാരോട് ശ്രുതിയൊന്നും പറഞ്ഞിരുന്നില്ല.
കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് അനീഷിനെതിരെ കര്‍ണാടക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
കഴിഞ്ഞ ദിവസമാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുത്തുകാരനും യുക്തിവാദി നേതാവും റിട്ട.അധ്യാപകനുമായ നാരായണന്‍ പേരിയയുടെയും റിട്ട.അധ്യാപിക ബി.സത്യഭാമയുടെയും മകളാണ് ശ്രുതി. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സില്‍ സബ് എഡിറ്ററായിരുന്ന ശ്രുതി നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ജോലി ചെയ്തിരുന്നു.
പണത്തിന് വേണ്ടിയാണ് ശ്രുതിയ അനീഷ് ക്രൂരമായി പീഡിപ്പിച്ചതെന്ന് സഹോദരന്‍ പറഞ്ഞു.  ആദ്യ നാല് വര്‍ഷത്തിന് ശേഷമാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഞങ്ങളറിയുന്നത്. അമ്മയേയും അച്ഛനേയും വിളിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ശമ്പളം ഞങ്ങള്‍ക്ക് തരുന്നുണ്ടോയെന്ന് സംശയമുണ്ടായിരുന്നു. വീടിനുള്ളില്‍ വോയിസ് റെക്കോര്‍ഡറും ക്യാമറയും സ്ഥാപിച്ചു. ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എടുപ്പിച്ച് പരിശോധന നടത്തിയിരുന്നു. ശമ്പളത്തിന്റെ ഇത്ര ശതമാനം അനീഷിന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്നായിരുന്നു നിബന്ധന. എഫ്ഡി അക്കൗണ്ടിലെ നോമിനിയെ നിര്‍ബന്ധിച്ച് മാറ്റിച്ചു.  മാനസികശാരീരിക പീഡനങ്ങള്‍ സഹിച്ചു അവള്‍ കഴിയുമ്പോള്‍ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ലൈഫ് ഇങ്ങനെയല്ലേ അതുകൊണ്ട് ഒന്നു കൂടി ശ്രമിക്കാമെന്നാണ് ശ്രുതി പറഞ്ഞിരുന്നത്- സഹോദരന്‍ പറഞ്ഞു.

 

Latest News