കാണാതായ യുവാവിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍

തൃശൂര്‍- ചേര്‍പ്പ് മുത്തുള്ളിയാല്‍ തോപ്പില്‍ ഒഴിഞ്ഞ പറമ്പില്‍  പരിസരവാസിയായ യുവാവിന്റെ ജഡം കുഴിച്ച് മുടിയ നിലയില്‍ കണ്ടെത്തി. തോപ്പ് കൊട്ടെക്കാട്  പറമ്പില്‍  പരേതനായ ജോയിയുടെ മകന്‍ ബാബു (28) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 15നാണ് ബാബുവിനെ കാണാതായിരുന്നത്. തുടര്‍ന്ന് വീട്ടുകാര്‍  ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.  നായ്ക്കള്‍ കൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട് പോയി നോക്കിയ ആളാണ്  മണ്ണിട്ട് മൂടിയ ഭാഗത്ത് മനുഷ്യ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.  
അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായിരുന്നു മരിച്ച ബാബു. തൃശൂര്‍ റൂറല്‍ എസ്. പി ഐശ്വര്യ ദോംഗ്രേ, തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി.എ. അക്ബര്‍, ചേര്‍പ്പ്‌സി.ഐ.ടി.വി. ഷിബു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ ആരംഭിച്ചു

 

Latest News