Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഹാരാഷ്ട്രയില്‍ നവദമ്പതികളെ പഠിപ്പിക്കാന്‍  ഇറങ്ങിയ ആശാ വര്‍ക്കര്‍മാര്‍ക്ക് നാണക്കേട് 

ബുള്‍ദാന, മഹാരാഷ്ട്ര- കുടുംബാസൂത്രണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പ്രത്യേക കിറ്റിലെ റബ്ബര്‍കൊണ്ട് തീര്‍ത്ത ലിംഗത്തിന്റെ മാതൃക മഹാരാഷ്ട്രയില്‍ വന്‍ വിവാദത്തിന് തിരികൊളുത്തി.  ഇത് വീടുവീടാന്തരം പ്രചാരണം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരായ ആശവര്‍ക്കര്‍മാരായ സ്ത്രീകള്‍ക്ക് നാണക്കേടുണ്ടാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു.കോണ്ടം ധരിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്നതിനാണ് റബ്ബര്‍ ലിംഗം കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
നേരത്തെ, ആശാ വര്‍ക്കര്‍മാര്‍ ഇത്തരം ബോധവത്കരണ പരിപാടികളില്‍ ലൈംഗികതയെക്കുറിച്ചും ജനന നിയന്ത്രണത്തെക്കുറിച്ചും ആളുകളെ ബോധവല്‍ക്കരിക്കുന്നതിന് ലഘുലേഖകളും ലഘുലേഖകളും ചിത്രസഹിതം ഉപയോഗിച്ചിരുന്നത്. ഇത്തവണ, പൊതുജനാരോഗ്യ വകുപ്പ് കുടുംബാസൂത്രണ കിറ്റ് നവീകരിക്കുകയും പ്രായോഗിക പ്രാതിനിധ്യത്തിനുള്ള ഉപകരണങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഗര്‍ഭപാത്രത്തിന്റെയും ലിംഗത്തിന്റെയും പകര്‍പ്പുകള്‍ പുതിയ പരിഷ്‌കാരത്തിലൂടെ വന്നതാണ്.
ഗര്‍ഭപാത്രത്തിന്റെ മോഡലിനെതിരെ ഇതുവരെ പരാതിയൊന്നും ഇല്ല എന്നതും തീര്‍ത്തും കൗതുകരമാണ്. പുതിയ ടൂളുകളുള്ള 25,000 കിറ്റുകള്‍ ഇതിനകം സംസ്ഥാനത്തുടനീളം വിതരണം ചെയ്തുവെന്നാണ് കണക്ക്. ബുള്‍ദാന  ജില്ലയില്‍ നിന്ന് മാത്രമാണ് ലിംഗത്തിന്റെ മാതൃകയ്ക്ക് മോശം പ്രതികരണം ലഭിച്ചതെന്നാണ് മഹാരാഷ്ട്രയിലെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. അര്‍ച്ചന പാട്ടീല്‍ പറയുന്നത്.
'ഈ കിറ്റ് ആശാ പ്രവര്‍ത്തകരെ കൂടുതല്‍ നന്നായി ബോധവത്കരണത്തിന് സഹായിക്കുന്നു. മറ്റ് കുടുംബാസൂത്രണ രീതികള്‍ക്കൊപ്പം ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അവബോധം ആവശ്യമുള്ള നവദമ്പതികള്‍ക്ക് ഇത്തരം പ്രയോഗികമായ ബോധവത്കണം ആവശ്യമാണ്. ഉപകരണങ്ങളിലൂടെ, ആശകള്‍ക്ക് കോണ്ടം ധരിക്കുന്ന പ്രക്രിയ പഠിപ്പിക്കാന്‍ സാധിക്കും,' പട്ടേല്‍ പറഞ്ഞു.
സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഈ ടൂള്‍ കാരണം ആശാവര്‍ക്കര്‍മാരെ പുരുഷന്മാര്‍ കളിയാക്കുന്നതായും, ആക്ഷേപിക്കുന്നതയും ആരോപണം ഉയരുന്നുണ്ട്. 'ഞങ്ങള്‍ ഈ മോഡല്‍ ബോധവത്കരണത്തിനായി കാണിച്ചയുടന്‍, കുടുംബത്തിലെ പുരുഷന്മാര്‍ കുറ്റപ്പെടുത്തുന്നു. ഞങ്ങള്‍ ലജ്ജയില്ലാത്തവരാണെന്നും അവരുടെ ഭാര്യമാരെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇതെന്നും കുറ്റപ്പെടുത്തുന്നു' ഒരു ആശാ വര്‍ക്കര്‍  പറഞ്ഞു.

Latest News