ബോളിവുഡ് നടിയുടെ സാധനങ്ങളുമായി കാര്‍ ഡ്രൈവര്‍ മുങ്ങി, സംഭവം അമേരിക്കയില്‍

ലോസ് ആഞ്ചലസ്- അമേരിക്കയിലുള്ള ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ സാധനങ്ങളുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി. കാറില്‍ വെച്ചിരുന്ന ഗ്രോസറിയുമായി ഡ്രൈവര്‍ പോയ്ക്കളഞ്ഞുവെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററിലൂടെ ഊബര്‍ കസ്റ്റമര്‍ സപ്പോര്‍ട്ടിനെ അറിയിക്കുകയായിരുന്നു.

ഊബര്‍ ട്രിപ്പില്‍ നേരത്തെ ചേര്‍ത്തിരുന്ന സ്റ്റോപ്പില്‍ ഇറങ്ങിയപ്പോഴാണ് കാറും ഡ്രൈവറും അപ്രത്യക്ഷമായതെന്ന് നടി പറഞ്ഞു. ബുക്ക് ചെയ്യുന്ന റൂട്ടില്‍ ഉപയോക്താക്കള്‍ക്ക് കൂടുതലായി രണ്ട് സ്‌റ്റോപ്പുകള്‍ ചേര്‍ക്കാന്‍ കഴിയും.

സാധനങ്ങള്‍ നഷ്ടമായതല്ലെന്നും അതു കൊണ്ടുതന്നെ ഊബര്‍ ആപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാര്‍ഗമില്ലാത്തതിനാലാണ് ട്വിറ്ററിനെ ആശ്രയിച്ചതെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു. തുടര്‍ന്ന് നടിക്ക് നേരിട്ട് സന്ദേശമയച്ച ഊബര്‍ അധികൃതര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

 

Latest News