Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലയാളം ന്യൂസ് വായനക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

ജിദ്ദ- മലയാളം ന്യൂസ് ദിനപത്രത്തിന്റെ ഓൺലൈൻ രൂപമായ മലയാളം ന്യൂസ് ഡെയ്‌ലി ഡോട് കോമിന്റെ  (malayalamnewsdaily.com) പേരിനോട് സാമ്യമുള്ള ചില ഓൺലൈൻ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന വാർത്തകളിൽ വഞ്ചിതരാകരുതെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു. സൗദിയിലെ ഔദ്യോഗിക മാധ്യമ ശൃംഖലയായ എസ്.ആർ.എം.ജി(സൗദി റിസർച്ച് ആന്റ് മീഡിയ ഗ്രൂപ്പിന്റെ) കീഴിൽ പ്രസിദ്ധീകരിക്കുന്ന ദിനപത്രമാണ് മലയാളം ന്യൂസ്. അറബ് ന്യൂസ്, ശർഖുർ ഔസത്ത് തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങൾ എസ്.ആർ.എം.ജി ഗ്രൂപ്പിന് കീഴിലുണ്ട്. സൗദിയിലെ വാർത്തകൾ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ മലയാളം ന്യൂസ് പ്രസിദ്ധീകരിക്കാറില്ല. അതേസമയം, മലയാളം ന്യൂസിന്റെ പേരിനോട് സാമ്യമുള്ള നിരവധി ഓൺലൈൻ പോർട്ടലുകൾ വായനക്കാരെ വഞ്ചിക്കുന്ന തരത്തിൽ ഒട്ടേറെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. വായനക്കാർ ഇത്തരം അനുകരണങ്ങളിൽ വഞ്ചിതരാകരുത് എന്നും വാർത്തകൾ ഔദ്യോഗിക സോഴ്‌സുകളിൽനിന്ന് മാത്രം സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു. ഔദ്യോഗിക അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വാർത്താസംവിധാനങ്ങൾ വായനക്കാരെ വഴിത്തെറ്റിക്കും. ഇക്കാര്യം വായനക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.

Latest News