Sorry, you need to enable JavaScript to visit this website.

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയിലില്‍ കാമുകിയെ വിവാഹം കഴിച്ചു

ലണ്ടന്‍- വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് കാമുകിയും അഭിഭാഷകയുമായ സ്റ്റെല്ല മോറിസിനെ വിവാഹം കഴിച്ചു.  തെക്കു കിഴക്കന്‍ ലണ്ടനിലെ അതീവ സുരക്ഷയുള്ള ജയിലില്‍ സന്ദര്‍ശക സമയത്താണ്  വിവാഹം നടന്നത.് സാക്ഷികളടക്കം നാല് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കാളികളായത്.
ജയിലിന് പുറത്ത് വിവാഹം ആഘോഷിക്കാന്‍ അസാന്‍ജിന്റെ ആരാധകര്‍ ഒത്തുകൂടി.  ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്ന് അസാന്‍ജിനെ നാടകീയമായി അറസ്റ്റ് ചെയ്തിട്ട് മൂന്ന് വര്‍ഷം പിന്നിടുന്ന വേളയിലാണ് വിവാഹം.

അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതാണ് അസാന്‍ജിനെതിരായ കുറ്റം. 2012ല്‍ ഇദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി. ഇതിനിടയിലാണ്അഭിഭാഷകരില്‍ ഒരാളായ സ്റ്റെല്ലാ മോറിസുമായി പ്രണയത്തിലാകുന്നത്. രഹസ്യബന്ധം രണ്ടു വര്‍ഷം മുമ്പാണ് വെളിപ്പെടുന്നത്. ഇതിനിടയില്‍ ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ടായി.

 

Latest News