ജിദ്ദയില്‍ വന്‍ലഹരിവേട്ട രണ്ടുപേര്‍ അറസ്റ്റില്‍

ജിദ്ദ - വിദേശത്തു നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം കടത്തിയ രണ്ടു പേരെ ജിദ്ദയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ജോര്‍ദാനിയും വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയ സിറിയക്കാരനുമാണ് അറസ്റ്റിലായത്. ചെറുനാരങ്ങ ലോഡിലില്‍ ഒളിപ്പിച്ച് ഇവര്‍ കടത്തിയ 33,20,000 ലഹരി ഗുളികകള്‍ അധികൃതര്‍ പിടികൂടി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെിതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മേജര്‍ മുഹമ്മദ് അല്‍നജീദി പറഞ്ഞു.

 

 

Latest News