കൊച്ചി- സ്ത്രീകളോട് ചോദിച്ചാണ് സെക്‌സ് ചെയ്യുന്നതെന്നും ഇനിയും ചോദിക്കുമെന്ന നടന്‍ വിനായകന്റെ പരാമര്‍ശം വിവാദമായി. സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിച്ചാല്‍ പല്ലടിച്ച് താഴെയിടുമെന്ന് മാധ്യമ പ്രവര്‍ത്തക കെ.കെ. ഷാഹിന ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം
വിനായകന്മാരോട് ,
ഞാന്‍ ഒരു ജേര്‍ണലിസ്റ്റ് ആണ് . ഒരു സ്ത്രീയുമാണ് . നിങ്ങളുടെ പ്രസ് മീറ്റില്‍ ഞാന്‍ അടക്കമുള്ളവര്‍ വന്നിരിക്കുന്നത് ജോലി ചെയ്യാനാണ് .നിങ്ങളുടെ പ്രസ്സ് മീറ്റ് അറ്റന്‍ഡ് ചെയ്യാന്‍ വന്ന എന്നോട് , എന്റെ ജോലി ചെയ്യാന്‍ വന്ന എന്നോട് , സെക്‌സ് ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ പല്ലടിച്ചു താഴെയിടും . അത്രയേ ഉള്ളൂ . അതിന് പറ്റാത്ത ദൂരത്താണ് ഇരിക്കുന്നതെങ്കില്‍ നീയാരെടാ മൈരേ എന്ന് മൈക്കിലൂടെ ചോദിക്കും .
അന്നേരം , അയ്യോ ,ഞാന്‍ കണ്‍സന്റ് ചോദിച്ചതല്ലേ , അപ്പൊ എന്തിനാ എന്നെ തല്ലിയത്, തെറി പറഞ്ഞത് എന്ന ഡിബേറ്റ് പിന്നെ പോലീസ് സ്‌റ്റേഷനില്‍ പോയി നടത്താം . ഇന്നലെ ആ അപമാനം നേരിട്ട എന്റെ സഹപ്രവര്‍ത്തകക്ക് വേണ്ടിയാണ് ഇത് പറയുന്നത് .അവര്‍ ആരാണെന്ന് എനിക്കറിയില്ല ആരായാലും അവര്‍ക്ക് അപ്പോള്‍ പറയാന്‍ പറ്റാതെ പോയത് ,ദേ ഇപ്പൊ പറയുന്നു എന്ന് കൂട്ടിയാല്‍ മതി .
ഫെമിനിസ്റ്റുകള്‍ ഒക്കത്തിരുത്തി , അമ്പിളിമാമനെ കാട്ടി, ആണുങ്ങള്‍ക്ക് കണ്‍സന്റ് എന്താണെന്ന് ഉരുട്ടി വായില്‍ തരണം എന്ന് കരുതുന്ന എല്ലാ ഊളകള്‍ക്കും കൂടി ചേര്‍ത്താണ് ഈ പോസ്റ്റ് .
ഓരോരോ ലിംഗവിശപ്പുകള്‍ ! !
തലക്ക് വെളിവുള്ള ആണ്‍സുഹൃത്തുക്കളേ , നിങ്ങള്‍ അനുഭവിക്കുന്ന നാണക്കേട് ഓര്‍ത്ത് നിങ്ങളോട് എനിക്ക് പാവം തോന്നുന്നു .
സ്ത്രീകളോട് സെക്സ്ചോദിച്ചു വാങ്ങും,10 പേരുമായിബന്ധപ്പെട്ടു-നടന്‍ വിനായകന്‍ |