പ്രണയം ഉപേക്ഷിക്കാന്‍ തയാറായില്ല, വിനീഷ് മകളെക്കൂട്ടി ജീവനൊടുക്കി

കോട്ടയം- കല്ലാര്‍കുട്ടി ഡാമില്‍ ചാടി മരിച്ച അച്ഛനും മകള്‍ക്കും നാടിന്റെ അന്ത്യാഞ്ജലി. വിനീഷിനെയും മകള്‍ പാര്‍വതിയെയും യാത്രയാക്കാന്‍ നാടൊന്നാകെ ചെമ്പന്‍കുഴിയിലെ കുരുവിക്കൂട്ടില്‍ വീട്ടിലെത്തി.
പാര്‍വതിക്ക് ചുങ്കം സ്വദേശിയായ യുവാവുമായുള്ള സൗഹൃദത്തെച്ചൊല്ലി വീട്ടില്‍ അസ്വാരസ്യം ഉണ്ടായിരുന്നു. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ തയാറാകാതെ വന്നതോടെ മകളെക്കൂട്ടി വിനീഷ് ആത്മഹത്യ ചെയ്തെന്നാണ് കരുതുന്നത്.

വിനീഷ് ബി.ജെ.പി മീനടം പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും ഭാര്യ ദിവ്യ ബി.ജെ.പി. പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയുമാണ്. കോവിഡ് കാലത്തടക്കം സാമൂഹിക സേവനരംഗത്തെ നിറസാന്നിധ്യമായിരുന്നു വിനീഷ്.

മീനടം മഞ്ഞാടി കേന്ദ്രമാക്കി ഭക്ഷ്യക്കിറ്റ് വിതരണം, വീടുകളില്‍ അണുനശീകരണം, ശവസംസ്‌കാരം തുടങ്ങിയവക്ക് മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു.
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ വിനീഷിന്റെ സേവനമികവിനുകൂടി തെളിവായി അന്തിമോപചാരമര്‍പ്പിക്കാനെത്തിയ വന്‍ ജനാവലി.

 

Latest News