Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഈ വഷളന്‍ ഇത് പറഞ്ഞിട്ട് നേരമെത്രയായി, ആര്‍ക്കും മറുപടിയില്ലേ... വിനായകനെതിരെ ഹരീഷ് പേരടി

കൊച്ചി- സെക്സ് ചെയ്യാന്‍ താത്പര്യം തോന്നുന്ന പെണുങ്ങളെ കാണുമ്പോള്‍ ഇനിയും ചോദിക്കുമെന്നും, മീടൂ ആവര്‍ത്തിക്കുമെന്നും പറഞ്ഞ നടന്‍ വിനായകനെതിരെ കടുത്ത വിമര്‍ശവുമായി ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ഒരുത്തി എന്ന ചിത്രത്തിന്റെ പ്രസ് മീറ്റുമായി ബന്ധപ്പെട്ട് വിനായകന്‍ പറഞ്ഞ വാക്കുകളാണ് ഹരീഷിനെ പ്രകോപിപ്പിച്ചത്. വിനായകന് പകരം താരസംഘടനയായ അമ്മയിലെ ഏതെങ്കിലും അംഗമാണ് അത് പറഞ്ഞതെങ്കിലും ഡബ്യു.സി.സി അടക്കമുള്ള സംഘടനകള്‍ ചാടിക്കടിക്കാന്‍ എത്തുമായിരുന്നല്ലോ എന്നും പേരടി ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

'ഒരുത്തന്‍...അവന് സെക്‌സ് ചെയ്യാന്‍ താത്പര്യം തോന്നുന്ന പെണുങ്ങളെ കാണുമ്പോള്‍ ചോദിക്കും...അത് അവന്‍ ഇനിയും ആവര്‍ത്തിക്കും...ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം  അവന്‍ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു..(നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് സെക്‌സ് ചെയ്യാന്‍ താത്പര്യം തോന്നി ഇങ്ങിനെ ചോദിച്ചാല്‍ എന്താണ് നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേണലിസ്റ്റുകള്‍) ആ വിഡ്ഡികള്‍ അതുകേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോള്‍ ഇത് കേള്‍ക്കുന്ന, കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹവും വാക്കാല്‍ വ്യഭിചരിക്കപ്പെടുന്നു...ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ അതിനെതിരെ ചാടി കടിക്കാന്‍ വരുന്ന WCC ക്കും അവരുടെ പുരോഗമന മൂട് താങ്ങികള്‍ക്കും ഈ വഷളന്‍ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല...ആഹാ ഒരു പ്രത്യകതരം ഫെമിനിസം...അന്തസ്സ്..ഇവന് ചോദിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാന്‍ ഒരു കോണത്തിലെ പോലീസുമില്ല...അടുത്ത വനിതാ മതില്‍ നമുക്ക് വിനായകനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണം...ജയ് വിനായക സെക്‌സാന്ദ ബാഭ'

 

Latest News