മുക്കുപണ്ടം പകരംവെച്ച് തിരുവാഭരണം കവര്‍ന്ന പൂജാരി അറസ്റ്റില്‍, പരാതിയുമായി കൂടുതല്‍ ക്ഷേത്ര ഭാരവാഹികള്‍

കൊച്ചി- ക്ഷേത്രത്തില്‍ മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവര്‍ന്ന കേസില്‍ പൂജാരി അറസ്റ്റില്‍. നിരവധി ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി അശ്വിന്‍ ആണ്  അറസ്റ്റിലായത്.

ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിലെ 25 ഗ്രാം വരുന്ന തിരുവാഭരണമാണ് പൂജാരി കവര്‍ന്നത്.  വിഗ്രഹത്തില്‍ മുക്കുപണ്ടം ചാര്‍ത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
പൂജാരിക്കെതിരെ മറ്റ് മൂന്ന് ക്ഷേത്രം ഭാരവാഹികളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഉദയംപേരൂര്‍, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ ഭാരവാഹികളാണ് രംഗത്തെത്തിയത്.  കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News