വിവാഹപ്പിറ്റേന്ന് കാണാതായ നവവരന്റെ ജഡം കായലില്‍

തൃശൂര്‍- വിവാഹം കഴിഞ്ഞ് പിറ്റേദിവസം മുതല്‍ കാണാതായ നവവരനെ കായലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജിനെ (37) യാണ് ചേറ്റുവ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ചയാണ് ധീരജും മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശി നീതുവും വിവാഹിതരായത്. തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്കെന്നുപറഞ്ഞ് മരോട്ടിച്ചാലില്‍ നിന്നു സ്‌കൂട്ടറില്‍ പോയ ധീരജ് വൈകുന്നേരമായിട്ടും വീട്ടിലെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ചൊവാഴ്ച രാവിലെ 10.15ഓടെ ചേറ്റുവ കായലില്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ മൃതദേഹം കിട്ടിയത്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
 

Latest News