ന്യൂദൽഹി- ഇന്ത്യയിൽ വിമാനയാത്രക്ക് കോവിഡ് കാരണം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. യാത്രക്കാർ പി.പി.ഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും വിമാനങ്ങളിലെ നടുക്കുള്ള സീറ്റ് സാമൂഹിക അകലത്തിന്റെ പേരിൽ ഒഴിച്ചിടേണ്ടതില്ലെന്നും സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു. വ്യോമഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഇളവുകൾ ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.






