ജി-23 നേതാക്കളുമായി സോണിയ ഗാന്ധി വീണ്ടും കൂടിക്കാഴ്ച നടത്തി

ന്യൂദൽഹി-കോൺഗ്രസിൽ വിമത ശബ്ദം ഉയർത്തുന്ന നേതാക്കളുമായി സോണിയ ഗാന്ധി വീണ്ടും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് വീണ്ടും സോണിയ നേതാക്കളെ കണ്ടത്. ആനന്ദ് ശർമ, മനീഷ് തിവാരി എന്നീ നേതാക്കളെയാണ് സോണിയ കണ്ടത്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനം എടുക്കണമെന്ന് ജി-23 നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അടുത്ത ദിവസം കൂടുതൽ നേതാക്കളുമായി സോണിയ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
 

Latest News