മുംബൈ- ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ ഒരു ആണ്‍കുട്ടിയോടൊപ്പം കാറില്‍. ഫോട്ടോകള്‍ വൈറലാക്കി സോഷ്യല്‍ മീഡിയ.
ബാന്ദ്രയിലെ വസതിയായ മന്നത്തിനു സമീപമാണ് സുഹാനയെ അജ്ഞാത സുഹൃത്തിനോടൊപ്പം കാറില്‍ കണ്ടെത്തിയത്. ഇവരെ കണ്ടവര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ ഇരുവരും മുഖം മറയ്ക്കാന്‍ ശ്രമിച്ചു.
ന്യൂയോര്‍ക്കിലെ പഠനം പൂര്‍ത്തിയാക്കി അടുത്തിടെ മുംബൈയിലേക്ക് മാറിയ സുഹാന, ധാരാളം ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതിനിടയില്‍ മുഖം മറച്ച് ഇരിക്കാന്‍ ശ്രമിച്ചതാണ് സോഷ്യല്‍ മീഡിയ വിവാദമാക്കിയത്.
വിശദാംശങ്ങള്‍ അറിവായിട്ടില്ലെങ്കിലും ബോളിവുഡില്‍ അഭിനയം തുടരാനാണ് സുഹാന ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ലണ്ടനിലെ വില്യം ഷേക്‌സ്പിയറുടെ റോമിയോ ആന്‍ഡ് ജൂലിയറ്റിന്റെ അനുകരണം ഉള്‍പ്പെടെ നിരവധി നാടകങ്ങളില്‍ സുഹാന അഭിനയിച്ചിട്ടുണ്ട്. ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ എന്ന ഹ്രസ്വചിത്രത്തിലും സുഹാന വേഷമിട്ടിട്ടുണ്ട്.
ആര്‍ച്ചി കോമിക്‌സിനെ ആസ്പദമാക്കി നിര്‍മിക്കുന്ന സോയ അക്തറിന്റെ ചിത്രത്തിലൂടെ സുഹാന ബോളിവുഡില്‍ അഭിനയിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
അന്തരിച്ച നടി ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മകളായ ഖുഷി കപൂര്‍, മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ എന്നിവരും സിനിമയുടെ ഭാഗമാകും.