ഗുഡ്ഗാവ്- തോക്കുചൂണ്ടി വാഹനത്തില്‍നിന്ന് പുറത്തിറക്കിയ സംഘം മര്‍ദിച്ച ശേഷം കാറുമായി കടന്നു. ഗുഡ്ഗാവിലെ ജമാല്‍ ഗ്രാമത്തിന് സമീപമാണ് സംഭവം. മൊബൈല്‍ ഫോണും 10,000 രൂപയും തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.
ജോഡി കലന്‍ സ്വദേശിയായ യശ്പാല്‍ കാറില്‍ ബിലാസ്പൂരില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജമാല്‍പൂര്‍ ഗ്രാമത്തിന് സമീപം തടഞ്ഞുനിര്‍ത്തുകയായിരുന്നു.
മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേരാണ് തോക്കു ചൂണ്ടി കാര്‍ നിര്‍ത്തിച്ചത്. തുടര്‍ന്ന് അക്രമികള്‍ ഇടിച്ചുവീഴ്ത്തിയെന്ന് പരാതിയില്‍ പറയുന്നു. മൊബൈല്‍ ഫോണും 10,000 രൂപയും പ്രധാന രേഖകളും വാഹനത്തിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.