സൗദിയില്‍ 125 പേര്‍ക്ക് കൂടി കോവിഡ്, 170 പേര്‍ക്ക് രോഗമുക്തി

റിയാദ്- സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ, 125 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 170 പേര്‍ രോഗമുക്തി നേടി. രണ്ടു പേര്‍ മരിച്ചു. ആറു രോഗികള്‍ ഗുരുതരാവസ്ഥയില്‍നിന്ന് മോചിതരാതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 17105 ടെസ്റ്റുകളാണ് നടത്തിയത്.

ഗുരുതരാവസ്ഥയില്‍ 178 പേര്‍ ചികിത്സയിലാണ്.
റിയാദ്-28, ജിദ്ദ-19, മദീന-11, അബഹ-8, മക്ക-7, തായിഫ്-7, ദമാം-7, ജിസാന്‍-5, ഹുഫൂഫ്-5 എന്നിങ്ങിനെ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തബൂക്ക്, ഹായില്‍, ബുറൈദ, അല്‍ബാഹ, അല്‍കോബാര്‍, ദഹ്‌റാന്‍ എന്നിവിടങ്ങളില്‍ രണ്ടു പേര്‍ക്കു വീതവും അറാര്‍, ഖമീസ് മുശൈത്ത്, നജ്‌റാന്‍, അബൂഅരീശ്, ദവാദ്മി, യാമ്പു, ഉനൈസ, ജുബൈല്‍, ഖത്തീഫ്, ബേശ്, ബല്‍ജുര്‍ശി, തുര്‍ബ, അല്‍ഉല, ഹഫര്‍ അല്‍ബാത്തിന്‍, അല്‍ഖര്‍ജ്, വാദിദവാസിര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഉച്ച വരെ 6.23 കോടിയിലേറെ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

 

Latest News