സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും വര്‍ധന

കൊച്ചി- സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ  ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചിരുന്നത്.  ഇതോടെ രണ്ടു ദിവസത്തിനിടെ ഗ്രാമിന് 45 രൂപയും പവന്  360 രൂപയും വര്‍ധിച്ചു.
മാര്‍ച്ച് ഒമ്പതിന് രാവിലെ രേഖപ്പെടുത്തിയ നിരക്കാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില. അന്ന് ഗ്രാമിന് 5,070 രൂപയും പവന് 40,560 രൂപയുമാണ് രേഖപ്പെടുത്തിയിരുന്നത്. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഓഹരി വിപണിയില്‍നിന്ന് വീണ്ടും സ്വര്‍ണത്തിലേക്ക് തിരിയുന്നത് അന്താരാഷ്ട്ര തലത്തില്‍ വില ഇനിയും കൂടാനിടയാക്കുമെന്നാണ് വിലയിരുത്തല്‍.

 

Latest News