പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച മകന്‍ പിടിയില്‍

ഇടുക്കി- വാക്കു തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ മകനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പുപാലം പഴമ്പള്ളിച്ചാല്‍ പടിയറ വിനീത് (30) ആണ് അറസ്റ്റിലായത്. ശരീരത്ത് സാരമായി പൊള്ളലേറ്റ പിതാവ് ചന്ദ്രസേനനെ അടിമാലിയിലെ പൊള്ളല്‍ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. റബര്‍ പാല്‍ ഉറയൊഴിക്കാന്‍ ഉപയോഗിക്കുന്ന ആസിഡാണ് പ്രതി ദേഹത്ത് ഒഴിച്ചത്. ഞായറാഴ്ച വൈകിട്ട് നാലിന് ആണ് സംഭവം. 
വീട്ടില്‍ മദ്യപിച്ച് എത്തിയ മകന്‍ ടെലിവിഷനില്‍ കൈകൊണ്ട് ഇടിച്ചു. പിന്നീട് ടെലിവിഷന്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പിതാവുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്നാണ് ആസിസ് ഒഴിച്ചത്. ആശുപത്രിയില്‍നിന്ന് അറിയിപ്പ് ലഭിച്ച ഉടനെ തന്നെ അടിമാലി സി.ഐ കെ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News