പീഡനം മറച്ചു വെച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ 

ഇടുക്കി- കുടയത്തൂര്‍ അന്ധവിദ്യാലയത്തിലെ പ്രന്‍സിപ്പല്‍ പാലക്കാട് വഴിനടപുത്തന്‍വീട്ടില്‍ ശശികുമാറിനെ (42) കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ സ്‌കൂള്‍ ജീവനക്കാരന്‍ പോത്താനിക്കാട് ചേന്നാട്ട് രാജേഷിനെ (36) കഴിഞ്ഞ ദിവസം  കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം മറച്ചുവെച്ചതിനാലാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്. 
കേസിന് ആസ്പദമായ സംഭവം നടന്നത് 2016 - 20  കാലഘട്ടത്തിലാണ് എന്നാണ് പരാതിയില്‍ പറയുന്നത്. ഇപ്പോള്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ഹൈറേഞ്ചിലെ സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുകയാണ്. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. എന്നാല്‍ സംഭവത്തെക്കുറിച്ച് യാതൊരു പരാതിയും ലഭിച്ചിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്താണ് കഴിഞ്ഞ ജനുവരിയില്‍ ഇത് സംബന്ധിച്ച്  സൂചന നല്‍കിയത്.

Latest News