ചെറുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 64 കാരന് 73 വര്‍ഷം തടവ്

തൊടുപുഴ- ഏഴു വയസുള്ള ചെറുമകനെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ 64 വയസുകാരന് 73 വര്‍ഷം തടവും 1.6 ലക്ഷം പിഴയും ശിക്ഷ. 2019 ല്‍ മുരിക്കാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുത്തശ്ശനെ ഇടുക്കി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.ജി വര്‍ഗീസ് ശിക്ഷിച്ചത്. ജാതിക്കാ പെറുക്കി തിരികെ വന്ന കുട്ടിയുടെ മുത്തശ്ശിയാണ് കൃത്യം നേരില്‍ കണ്ടത്. തുടര്‍ന്ന് അവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുരിക്കാശേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. വിവിധ വകുപ്പുകളിലായി 73 വര്‍ഷത്തെ കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും എല്ലാ ശിക്ഷകളും ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സനീഷ് എസ്.എസ്  ഹാജരായി. 

Latest News