40 ലക്ഷത്തിന്റെ കറുപ്പുമായി യുവാവ് പിടിയില്‍      

പാലക്കാട് - അന്താരാഷ്ട്ര വിപണിയില്‍ 40 ലക്ഷം രൂപ വില വരുന്ന കറുപ്പുമായി പാലക്കാട് സ്വദേശി പിടിയിലായി. തിരുനെല്ലായി ഒതുങ്ങോട് അഫ്‌സലിനെയാണ് (42) പാലക്കാട് ഡാന്‍സാഫ് സ്‌ക്വാഡും ടൗണ്‍ സൗത്ത് പോലീസും ചേര്‍ന്ന് ചന്ദ്രനഗര്‍ മേല്‍പ്പാലത്തിനു സമീപം അറസ്റ്റ് ചെയ്തത്. പാലത്തിനു സമീപം കറുപ്പിന്റെ ചില്ലറ വില്‍പന നടക്കുന്നതറിഞ്ഞ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കച്ചവടക്കാരന്‍ വലയില്‍ വീണത്. രാജസ്ഥാനില്‍നിന്ന് ഇടനിലക്കാര്‍ വഴിയാണ് അഫ്‌സലിന് കറുപ്പ് ലഭിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലഭിച്ച സൂചനകളനുസരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Latest News