പ്രണയത്തിന്റെ ഉദാത്ത മാതൃക; പ്രശംസ ചൊരിഞ്ഞുതീരുംമുമ്പേ സങ്കട വാര്‍ത്ത

ധാക്ക-കാന്‍സര്‍ ബാധിതയായിട്ടും കാമുകിയെ വിവാഹം ചെയ്ത് മാതൃക കാണിച്ച ബംഗ്ലാദേശി യുവാവിനെ പ്രശംസിച്ച് തീരുംമുമ്പേ ദുഃഖ വാര്‍ത്ത.

വിവാഹം കഴിഞ്ഞ് 11 ദിവസം പിന്നിട്ടപ്പോള്‍ മഹ്മൂദുല്‍ ആലമിന്റെ ഭാര്യ ഫഹ്്മിദ കമാല്‍ കാന്‍സര്‍ ഗുരുതരമായി മരണത്തിനു കീഴടങ്ങി.
ചാറ്റോഗ്രാമിലെ മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയിരുന്നെങ്കിലും  ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ഷാ ആലം ഭൂയാന്‍ പറഞ്ഞു.
ധാക്കയിലെ നോര്‍ത്ത് സൗത്ത് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ മഹ്മൂദുല്‍ ഹസന്‍, കാന്‍സര്‍ ബാധിതയായ കാമുകി ഫഹ്മിദയെ വിവാഹം കഴിച്ചത് ഉദാത്ത  പ്രണയത്തിന് മാതൃകയായി സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ പ്രകീര്‍ത്തിച്ചിരുന്നു.

കമാലുദ്ദീന്റെയും ഷിയുലിയുടെയും മകളായ ഫഹ്്മിദ ചാട്ടോഗ്രാമിലെ ഇന്‍ഡിപെന്‍ഡന്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിബിഎയും എംബിഎയും പൂര്‍ത്തിയാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് 26 കാരിയായ ഫഹ്മിദയ്ക്ക് മലാശയ ക്യാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നത്.

 

Latest News