മകന്റെ മര്‍ദനമേറ്റ വൃദ്ധമാതാവ് മരിച്ചു, സ്വത്ത് തര്‍ക്കമെന്ന് പോലീസ്

ന്യൂദല്‍ഹി-സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകന്റെ മര്‍ദനമേറ്റ വൃദ്ധ മാതാവ് മരിച്ചു.  സംഭവത്തില്‍ 53 കാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു.  
ദല്‍ഹിയിലെ ദ്വാരക ജില്ലയിലെ ബിന്‍ഡാപുരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ വെച്ചാണ്  മരിച്ചത്. 76 കാരിയായ മാതാവ് മരിച്ച സംഭവത്തില്‍ മകന്‍ ഭഗ് വാന്‍ ദാസിനെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

 

Latest News