പണ്ഡിറ്റ് വിഷയത്തില്‍ ബി.ജെ.പിയെ തുറന്നു കാട്ടാന്‍ ഒരുങ്ങി കോണ്‍ഗ്രസ്, ബില്‍ അവതരിപ്പിക്കും

ന്യൂദല്‍ഹി- കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തില്‍ ബി.ജെ.പിയുടെ മുതലക്കണ്ണീര്‍ തുറന്നു കാണിക്കാന്‍ പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്.
ദ കശ്മീര്‍ ഫയല്‍സ് സിനിമയിലൂടെ പണ്ഡിറ്റുകളുടെ പലായനം വീണ്ടും ചര്‍ച്ചയായിരിക്കയാണ്. സിനിമ ഉപയോഗിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് സംഘ്പരിവാര്‍ സംഘടനകള്‍ ശ്രമിക്കുകയും ചെയ്യുന്നു.  

ധനസഹായം നല്‍കിയും കൈയേറിയ സ്വത്തുക്കള്‍ തിരികെ നല്‍കിയും താഴ്‌വരയിലെ പണ്ഡിറ്റുകളുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ അടുത്ത ദിവസം അവതരിപ്പിക്കും. പണ്ഡിറ്റുകളെ തിരിച്ചുവരവിന് പ്രേരിപ്പിക്കാന്‍  തൊഴിലുകളും സുരക്ഷയും ഉറപ്പുനല്‍കണം.

കോണ്‍ഗ്രസ് എംപി വിവേക്തന്‍ഖയാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കുക.  പണ്ഡിറ്റുകളുടെ ദുരവസ്ഥയെ കുറിച്ചും അവര്‍ക്കെതിരെ നടന്ന വംശഹത്യയെ കുറിച്ചും ധവളപത്രം പുറപ്പെടുവിക്കണമെന്നും വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ബില്ലില്‍ ആവശ്യപ്പെടും.

 

Latest News