എസ്.ഐക്കെതിരെ വനിതാ ഡോക്ടറുടെ  പീഡന പരാതി, കേസെടുത്തു 

തിരുവനന്തപുരം- വനിതാ ഡോക്ടറുടെ പരാതിയില്‍ മലയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ (എസ്എച്ച്ഒ) എ.വി.സൈജുവിനെതിരെ പീഡനത്തിന് കേസെടുത്തു. റൂറല്‍ എസ്പിയുടെ ഓഫിസിലെ വനിത സെല്ലില്‍ ഡോക്ടര്‍ ശനിയാഴ്ച മൊഴി നല്‍കിയിരുന്നു.കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സൈജുവിനോട് ചുമതലയില്‍നിന്ന് മാറി നില്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. സൈജുവിന്റെ സസ്‌പെന്‍ഷനും അറസ്റ്റും ഉടനുണ്ടാകും. ജില്ലാ െ്രെകംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കേരള പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റാണ് എ.വി.സൈജു.
 

Latest News