Sorry, you need to enable JavaScript to visit this website.

ജോസഫ് മാത്യുവിനു മാസ് ബാലവേദിയുടെ യാത്രയയപ്പ്

തബൂക്ക്- ഉപരിപഠനാർത്ഥം തബൂക്കിൽ നിന്ന് നാട്ടിലേക്ക് യാത്രയാകുന്ന  മാസ് ബാലവേദി ഭാരവാഹി ജോസഫ് മാത്യു നെല്ലുവേലിലിന് മാസ് തബൂക്ക് ബാലവേദിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ആര്യൻ അനിൽ അധ്യക്ഷത വഹിച്ചു. ഫൈസൽ നിലമേൽ, മാത്യു തോമസ് നെല്ലുവേലിൽ, അബ്ദുൽ ഹക്ക്, കൃപ സാബു, ഇവാൻ സുനു, റിറ്റി മാത്യു നെല്ലുവേലിൽ, ജോസ് സ്‌കറിയ, ശശി മതിര, അഖില്ലാസ് ജെയിംസ്, പ്രവീൺ പുതിയാണ്ടി, ജെറിഷ് ജോൺ, ജോൺസി കൊച്ചീത്തറ, സുനു ഡാനിയേൽ, മുസ്തഫ തെക്കൻ, സാബു കെ.പി, ഷമീർ റ്റി.എച്ച്, അനിൽ പുതുക്കുന്നത്ത്, ക്രിസ്റ്റി സാബു തുടങ്ങിയവർ സംസാരിച്ചു. മാസ് ബാലവേദിയുടെ ഉപഹാരം ജോസഫിനു ബാലവേദി കൂട്ടുകാർ സമ്മാനിച്ചു.
ജോസഫ് മാത്യു നെല്ലുവേലിൽ മറുപടി പ്രസംഗം നടത്തി. സ്‌നേഹ ലിസ സാബു നന്ദി പറഞ്ഞു. 
 

Latest News