റിയാദ്- രക്ഷാധികാരിയായ രാജൻ കാരിച്ചാലിന് റിയാദ് കലാഭവൻ യാത്രയയപ്പ് നൽകി. നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രാജൻ കാരിച്ചാലിന് റിയാദിലെ സാമൂഹിക, സാസ്കാരിക കലാ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടന നേതാക്കളുടെ സാന്നിധ്യത്തിൽ മലസിലെ അൽമാസ് ഓഡിറ്റോറിയത്തിലാണ് യാത്രയയപ്പ് നൽകിയത്. കലാഭവൻ ചെയർമാൻ അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ ഷാേരാൺ ഷരിഫ് ആമുഖ പ്രഭാഷണം നടത്തി. സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ഷിഹാബ് കൊട്ടുകാട്, ഒഐസിസി സെൻട്രൽ കമ്മിറ്റി ജന: സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, ഫോർക വൈസ് പ്രസിഡണ്ട് റഹ്മാൻ മുനമ്പത്ത്, റിയാദ് മീഡിയ വൈസ് പ്രസിഡന്റ് ഷിബു ഉസ്മാൻ, റിയാദ് കലാഭവൻ രക്ഷാധികാരികളായ ഷാജഹാൻ കല്ലമ്പലം, നാസർ ലയസ്, ജോയിൻ സെക്രട്ടറി ഷിബു ചെങ്ങന്നൂർ, പ്രോഗ്രാം കൺവീനർ വിജയൻ നെയ്യാറ്റിൻകര, വനിതാ വിങ് നേതാക്കളായ വല്ലി ജോസ്, ബീഗം നാസർ, റാണി ജോയ്, ഷാജി മഠത്തിൽ (യവനിക), ഗഫൂർ കൊയിലാണ്ടി (ബിഡികെ), സാബു പത്തടി (ശിഫ മലയാളി സമാജം), റസ്സൽ കമറുദ്ദീൻ (എസ്പിഎംഎഫ്), ബാലുക്കുട്ടൻ (ഒ.ഐ.സി.സി), അബ്ദുൾ സലീം അർത്തിയിൽ (ഒ.ഐ.സിസി), രഞ്ജിത് (കോട്ടയം പ്രവാസി), അകിനാസ് കരുനാഗപ്പള്ളി (നന്മ കൂട്ടായ്മ), മജീദ് പൂളക്കാടി (ജിഡികെപി), നിഷാദ് ആലംകോട് (ജിഎംഎഫ്) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ സെലിൻ സാഗര, സത്താർ മാവൂർ, അബ്ദുൽ സലാം ഇടുക്കി, യഹിയ കൊടുങ്ങല്ലൂർ, അഷ്റഫ് വാഴക്കാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജലാലുദ്ദീൻ കമ്പത്ത് അവതാരകനായിരുന്നു. കലാപരിപാടികൾ അൽത്താഫ്, മുതുലബി എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറി.
ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രസ്റ്റി സി.വി കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.






