ഹാഫ് ലൈറ്റ് എഫ്‌സി ഫൈവ്‌സ് ഫുട്‌ബോൾ ടൂർണമെന്റ്: മൻസൂർ റബിയ ജേതാക്കൾ

റിയാദ്- റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷനിൽ (റിഫ)  രജിസ്റ്റർ ചെയ്ത  16 ടീമുകളെ ഉൾപ്പെടുത്തി ഹാഫ് ലൈറ്റ് എഫ്‌സി ഫൈവ്‌സ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സൺസിറ്റി ട്രോഫിക്കും പ്രൈസ് മണിക്കും ഐസോണിക് റണ്ണേഴ്‌സ് ട്രോഫിക്കും റിയാദ് വില്ലാസ് റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. സിദ്ദീഖ് സൺസിറ്റി ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി, സെക്രട്ടറി കുട്ടി വല്ലപ്പുഴ, സൺസിറ്റി മാനേജർ സജീർ കണ്ണൂർ,  റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര, മുഹമ്മദ് അസ്‌ലം ഐസോണിക്,  പ്രതിനിധി നവാസ് കണ്ണൂർ റിയാദ് വില്ലാസ്  എന്നിവർ സംബന്ധിച്ചു.
ടൂർണമെന്റിലെ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മലബാർ റെസ്റ്റോറന്റ് സുലൈ എഫ്‌സിയെ പരാജയപ്പെടുത്തി മൻസൂർ റബിയ ജേതാക്കളായി. ടൂർണമെന്റിലെ നല്ല കളിക്കാരനായി മൻസൂർ റബിയയുടെ നബീലും മികച്ച ഗോൾ കീപ്പറായി ഹബീബിനെയും ടോപ് സ്‌കോറർ ആയി സുലൈയുടെ സകരിയയെയും തെരഞ്ഞെടുത്തു. 
റിഫ റഫറിങ് പാനലിൽ പെട്ട നസീം കാളികാവ്, നൗഷാദ് പാലക്കാട്, അൻസാർ തരിശ്, അബ്ദുറഹ്മാൻ എന്നിവർ കളികൾ നിയന്ത്രിച്ചു. സൺ സിറ്റി മാനേജിങ് ഡയറക്ടർ സിദ്ദീഖ്,  ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി, സെക്രട്ടറി കുട്ടി വല്ലപ്പുഴ, ജാഫർ പെരിന്തൽമണ്ണ,  ജസീം കാളികാവ്, നൗഷാദ് കോട്ടക്കൽ ജാനിഷ് പൊന്മള, സാഹിർ കാളികാവ്  എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അസ്ഹർ വള്ളുവമ്പ്രം, ഹകീം കുന്നപ്പള്ളി, ബാവ ഇരുമ്പുഴി,  സവാദ് വല്ലപ്പുഴ, ഉമ്മർ മേൽമുറി, ശബീബ്, യഹ്‌യ,  ഷബീർ മേൽമുറി, സമദ് മുണ്ടുപറമ്പ്  എന്നിവർ നേതൃത്വം നൽകി.

Latest News