Sorry, you need to enable JavaScript to visit this website.

കേളി കുടുംബവേദി വനിതാദിന ഓപൺ ടോക് സംഘടിപ്പിച്ചു

റിയാദ്- സാർവദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് റിയാദ് കേളി കുടുംബ വേദിയുടെ ആഭിമുഖ്യത്തിൽ ഓപൺ ടോക് സംഘടിപ്പിച്ചു. സ്ത്രീ നില, നിലപാട്, നിലനിൽപ്പ് എന്ന വിഷയത്തിലാണ് ഓപൺ ടോക് സംഘടിപ്പിച്ചത്.
നമ്മുടെ ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും സമൂഹത്തിൽ സ്ത്രീയുടെ അവസ്ഥ ഇന്നും പരിതാപകരമാണെന്ന് ഓപൺ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 
സ്ത്രീ സമത്വത്തെക്കുറിച്ച് കൂടുതൽ ഉച്ചത്തിൽ സ്ത്രീകൾ ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു എന്ന് ഉദ്ഘാടക വി.കെ ഷഹീബ പറഞ്ഞു. കേരളം മുഴുവൻ സമൂഹ അടുക്കളകൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  അധ്യാപിക കൂടിയായ ഷഹീബ എടുത്തു പറഞ്ഞു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന അവസ്ഥ ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നണ്ട്. 
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സ്ത്രീകൾ തന്നെ ശക്തമായ ശബ്ദമുയർത്തേണ്ടതുണ്ട്. നമ്മുടെ നിയമവ്യവസ്ഥ സ്ത്രീകളെ ഒരുപാട് സഹായിക്കുന്നുണ്ട്. 
എന്നാൽ അത്തരം നിയമങ്ങളെ കുറിച്ച് നമ്മളിൽ പലർക്കും വ്യക്തമായ അറിവില്ലാത്തത് സ്ത്രീകളെ സമൂഹത്തിൽ നിന്ന് പിറകോട്ടടിപ്പിക്കുന്നതായി ഷഹീബ അഭിപ്രായപ്പെട്ടു.
കുടുംബവേദി സെക്രട്ടറി സീബ കൂവോട്  സ്വാഗതം പറഞ്ഞു. 
പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. അഞ്ജു സുജിത് ആമുഖ പ്രഭാഷണം നടത്തി. ശ്രീഷ സുകേഷ്, ഡോ. നജീന, സജീന, സന്ധ്യരാജ്, ഫസീല നസീർ, ജയകുമാർ, അനസൂയ, സിജിൻ കൂവള്ളൂർ, വിദ്യ, അഞ്ജു, സുജിത്ത്, നസീർ മുള്ളൂർക്കര, വിജില ബിജു, സോവിനാ സാദിഖ്, സീന സെബിൻ എന്നിവർ സംസാരിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം.സാദിഖ്, സൈബർ വിംഗ് ചെയർമാൻ ബിജു തായമ്പത്ത്, കേളി കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അനിരുദ്ധൻ, വിനോദ് എന്നിവർ ആശംസകൾ നേർന്നു. 
കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്  നന്ദി പറഞ്ഞു.
 

Latest News