ബാലികയെ പീഡിപ്പിച്ച സഹോദരനും മുത്തശ്ശനും അറസ്റ്റില്‍, അച്ഛനേയും അമ്മാവനേയും തിരയുന്നു

പൂനെ- പതിനൊന്ന് വയസ്സായ ബാലികയെ നാല് കുടുംബാംഗങ്ങള്‍ പീഡിപ്പിച്ച സംഭവത്തില്‍ പൂനെ പോലീസ് അന്വേഷണം തുടരുന്നു. മുത്തശ്ശനേയും പെണ്‍കുട്ടിയുടെ 14 വയസ്സായ സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു. പിതാവിനേയും അമ്മാവനേയും അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് സംഘത്തെ നിയോഗിച്ചതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സ്‌കൂള്‍ കൗണ്‍സലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും പൂനെയിലാണ് താമസം.
വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി അച്ഛനും സഹോദരനും മുത്തശ്ശനും അമ്മാവനും ലൈംഗികമായി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.  അഞ്ച് വര്‍ഷത്തിനിടയില്‍ നടന്ന ബലാത്സംഗങ്ങളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

 

Latest News