ജോധ്പൂര്‍-രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ രണ്ട് സമുദായങ്ങളിലുള്ളവര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. പ്രതാപ് നഗര്‍ പ്രദേശത്ത് രാത്രി വൈകിയാണ് സംഘര്‍ഷം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.
ബൈക്കിലെത്തിയ ഏതാനും പേര്‍ക്കുനേരെ കല്ലേറുണ്ടായതാണ് അക്രമ സംഭവങ്ങളിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. തുടര്‍ന്ന് ജനക്കൂട്ടം തെരുവിലിറങ്ങി ന്യൂ കോഹിനൂറില്‍ റോഡ് തടഞ്ഞു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
അക്രമങ്ങളിലേര്‍പ്പെട്ടവരെ സി.സി.ടി.വി സഹായത്തോടെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതാപ് നഗര്‍ എ.സി.പി പ്രേം ധന്‍ഡെ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്താതയും അദ്ദേഹം പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ പാലി ജില്ലയില്‍ ഒരാളെ കുത്തിക്കൊന്നതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്നാണ് ഇവിടെ ഒരാളെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാളെ 2020 ജൂണിലും ആക്രമിച്ചിരുന്നുവെന്ന് പിടിയിലായവരില്‍ മുഖ്യപ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.