ബംഗളൂരു- കര്‍ണാടകയില്‍ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അടക്കമുള്ളവര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ജസ്റ്റിസ് റിതു രാജ് അശ്വതിയെ കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. ചീഫ് ജസ്റ്റിസിനെതിരായ ഭീഷണിയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദ്യഭ്യാസ സ്ഥപനങ്ങളില്‍ ഹിജാബ് നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്.